18 November Sunday

‘മാളൂട്ടി’ മൂന്നാംവരവിന‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 29, 2018


കുട്ടിക്കുറുമ്പുകാട്ടി കുഞ്ഞുവാചകവുമടിച്ച‌് ‘മാളൂട്ടി’യായി തിളങ്ങിയ  ശ്യാമിലി മൂന്നാംവരവിന‌്. തെലുഗ‌് ചിത്രമായ ‘അമ്മമ്മഗരി ഇല്ലുവി’ൽ നാഗശൗര്യയുടെ നായികയായാണ‌്  വീണ്ടുമെത്തുന്നത‌്. 2015ല്‍ കുഞ്ചോക്കോ ബോബന്‍ നായകനായി ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യില്‍ നായികയായി അരേങ്ങറ്റം നടത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.  പിന്നീട് വീര ശിവാജിയെന്ന തമിഴ് സിനിമയില്‍ അഭിനയിച്ചെങ്കിലും രണ്ടുവര്‍ഷമായി സിനിമയിൽനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സുന്ദർ സൂര്യയാണ‌് അമ്മമ്മഗിരിയുടെ സംവിധായകൻ. റാവു രമേഷ്, പോസാനി കൃഷ്ണ മുരളി, സുമന്‍, ശകലാക ശങ്കര്‍ എന്നിവരും അഭിനയിക്കുന്നു.

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയിൽ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു ശ്യാമിലി തിളങ്ങിയത‌്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാർഡും ലഭിച്ചു. ബാലതാരമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി. മമ്മൂത്രട്ടിയും മോഹന്‍ലാലും മുഖ്യ വേഷത്തിലെത്തിയ ഹരികൃഷ്ണന്‍സിലും   പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

Top