26 September Wednesday

ഓണ ചിത്രങ്ങളുടെ പുതിയ റിലീസ് തിയതികള്‍ തീരുമാനിച്ചു; ടൊവിനോയുടെ തീവണ്ടി ആദ്യം എത്തും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കൊച്ചി > പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. ഓണച്ചിത്രങ്ങളില്‍ ആദ്യം എത്തുന്നത് ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ്. പിന്നാലെ പൃഥ്വിരാജ് നായകനാകുന്ന രണം റിലീസാകും. ഈ മാസം ആറിനാണ് രണത്തിന്റെ റിലീസ്. ഏഴിന് ആസിഫ് അലി നായകനാകുന്ന മന്ദാരവും തീയേറ്ററുകളിലെത്തും.

പിന്നാലെ വരും വാരങ്ങളില്‍ റോഷന്‍ ആന്‍ഡ്രൂസ്‌ -നിവിന്‍ പോളി - മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു - മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ് - ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം - ബിജു മേനോന്‍ ടീമിന്റെ പടയോട്ടം എന്നിവ തിയേറ്ററുകളില്‍ എത്തും.
 


പ്രധാന വാർത്തകൾ
Top