23 September Sunday

മുഖം കാണിക്കാതെ 'ലൂസിഫര്‍'; മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

കൊച്ചി > മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മുഖം വെളിപ്പെടുത്താതെ മുണ്ടും ജുബ്ബയും ധരിച്ച് ഒരാള്‍ കസേരയിലിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുത്തത്തിന്റെ ശൈലി വെച്ച് മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്ററില്‍ എന്നാണ് ആരാധകപക്ഷം.



മുരളി ഗോപിയാണ് ലൂസിഫറിനായി തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും പല ചിത്രങ്ങളുടേയും തിരക്കുകള്‍ മാറ്റിവെച്ചാണ് ലൂസിഫറിനു വേണ്ടി ഒന്നിക്കുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top