21 September Friday

ലിജോ ജോസ് മാജിക്ക് വീണ്ടും; 'ഈ മ യൗ' ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

കൊച്ചി > വ്യത്യസ്തമായ സിനിമകളൊരുക്കി ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി പുത്തന്‍ ചിത്രത്തിന്റെ പണിപ്പുരയില്‍. 'ഈ മ യൗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ലിജോ ജോസ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഈശോ മറിയം ഔസേപ്പ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. പേരു പോലെ തന്നെ ശ്രദ്ധേയമാണ് പോസ്റ്ററും. കടല്‍ തീരവും മത്സ്യബന്ധന ബോട്ടുകളുമോടൊപ്പം വലിയൊരു ശവപ്പെട്ടിയും ഇടംപിടിച്ചിട്ടുണ്ട്.

വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. രാജേഷ് കുളങ്ങരയാണ് നിര്‍മ്മാണം. പി എഫ് മാത്യൂസ് രചനയും ഷൈജു ഖാലിദ് ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ലിജോ ജോസിന്റെ അവസാന ചിത്രം 'അങ്കമാലി ഡയറീസ്' മികച്ച പ്രതികരണം നേടിയിരുന്നു.

 

പ്രധാന വാർത്തകൾ
Top