13 November Tuesday

വീണ്ടും ഒരു ലിജോ ജോസ് സിനിമ; ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

വേറിട്ട പ്രമേയങ്ങള്‍ക്കൊപ്പം ദൃശ്യങ്ങളിലും പുതുമ നല്‍കിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 86ലേറെ പുതുമുഖങ്ങളെ അണിനിരത്തി വന്‍വിജയം നേടിയ അങ്കമാലി ഡയറീസിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഫസ്റ്റ് ലുക്കിനൊപ്പമാണ് പുറത്തുവിടുക.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന്‍; ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍ എന്നീ ചിത്രങ്ങളിലെല്ലാം ലിജോ തന്റെ വേറിട്ട ശൈലി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ മികച്ച വിജയം നേടിയ ചിത്രം എന്ന നിലക്കും അങ്കമാലി ഡയറീസ് ശ്രദ്ധനേടുകയുണ്ടായി. കൊച്ചിയിലാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്‌
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top