18 November Sunday

'ലെച്ച്മി'; ആദ്യ പാരാനോര്‍മല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

മലയാളത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം 'ലെച്ച്മി' ചിത്രീകരണം പൂര്‍ത്തിയായി. 'എല്‍ ബി ഡബ്‌ള്യൂ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷജീര്‍ഷാ ആണ് സംവിധാനം. ഇന്ത്യയില്‍ ആദ്യമായി റെഡ് റാവണ്‍ ക്യാമറ ചിത്രീകരണത്തിന് ഉപയോഗിച്ചു എന്ന പ്രത്യേകത 'ലെച്ച്മി'ക്കുണ്ട്.

പാര്‍വ്വതി രതീഷാണ് കേന്ദ്ര കഥാപാത്രമായ 'ലെച്ച്മി'യെ അവതരിപ്പിക്കുന്നത്.  'ഉപ്പും മുളകും' സീരിയലിലൂടെ ശ്രദ്ധേയനായ ബിജു സോപാനവും പ്രധാന വേഷത്തിലെത്തുന്നു.

ആനുകാലിക സംഭവങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഹൊററിനും, കോമഡിക്കും, ആക്ഷനും പ്രാധാന്യം കൊടുത്താണ് കഥ വികസിക്കുന്നത്. ഷംഷേര്‍ ക്രീയേഷന്‍സ് ആണ് നിര്‍മാണം. കഥതിരക്കഥ സജീര്‍ അഹമ്മദ്, ഷജീര്‍ ഷാ. 'ലെച്ച്മി' ഓഗസ്റ്റ് മാസം തിയേറ്ററിലെത്തും.



 

പ്രധാന വാർത്തകൾ
Top