18 September Tuesday

കുട്ടൻപിള്ള ഉടൻ തിയറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018


സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന 'കുട്ടൻപിള്ളയുെട ശിവരാത്രി' ഉടൻ തിയറ്ററുകളിലേക്ക്. കുട്ടൻപിള്ള‐ശകുന്തള പൊലീസ് ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മക്കളും പേരക്കുട്ടികളും ചില ബന്ധുക്കളും ഒരു ശിവരാത്രി ആഘോഷത്തിന് വീട്ടിലെത്തുന്നതും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ. ഗായിക സയനോര ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്്. ഇതിനകം റിലീസായ ചക്കപ്പാട്ട് യൂട്യൂബിൽ ട്രെൻഡാണ്. മിഥുൻ രമേശ്, ബിജു സോപാനം, സ്രിന്റ, കൊച്ചുപ്രേമൻ തുടങ്ങി താരനിരയുമുണ്ട്. ജീൻ മാർക്കോസാണ് സംവിധാനം.

പ്രധാന വാർത്തകൾ
Top