21 September Friday

ഫഹദ് ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സ്'; നായികയെ തേടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 19, 2018

കൊച്ചി > നിങ്ങള്‍ക്ക് അഭിനയ മോഹമുണ്ടോ, പ്രായം 18 നും 24 നും ഇടയ്ക്കാണോ, കൊച്ചി സംസാര ശൈലി കൈവശമുണ്ടോ? എങ്കില്‍ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സില്‍  അഭിനയിക്കാന്‍ അവസരം നിങ്ങളെ കാത്തിരിക്കുന്നു.

നസ്‌റിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ നിര്‍മ്മിച്ച് നാവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിലേക്കാണ് നായികയെ തേടുന്നത്. താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ ഫോട്ടോ, ബയോഡാറ്റ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം    kncasting1@gmail.com മെയില്‍ ചെയ്യാം.

ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഫാമിലി ഡ്രാമ പാറ്റേണില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുന്നത്. കഥ കേട്ട ശേഷം ചിത്രത്തിലെ നെഗറ്റീവ് റോള്‍ ഫഹദ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top