22 September Saturday

അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു; 'കോട്ടയം കുഞ്ഞച്ചന്‍ 2' തീയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാവ് വിജയ് ബാബു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 11, 2018

കൊച്ചി > പ്രേക്ഷകര്‍ ആവേശത്തോട കാത്തിരിക്കുന്ന ചിത്രം 'കോട്ടയം കുഞ്ഞച്ചന്‍ 2' പ്രഖ്യാപിച്ചത് പോലെ തീയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാവ് വിജയ് ബാബു.
 
'കോട്ടയം കുഞ്ഞച്ചന്‍ 2' എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചു, ചിത്രം മുമ്പ് പ്രഖ്യാപിച്ച പോലെ അതേ പേരില്‍ പുറത്തിറങ്ങുമെന്ന് വിജയ് ബാബു അറിയിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമയുടെ ഏറ്റവും പുതിയ വിവരം അദ്ദേഹം അറിയിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതിനാല്‍  കുഞ്ഞച്ചാനായി തന്നെ 'കോട്ടയം കുഞ്ഞച്ചന്‍ 2' വിലും മമ്മൂട്ടി  എത്തുമെന്നും വിജയ് ബാബു കുറിച്ചു.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കോട്ടയം കുഞ്ഞച്ചന്‍ 2'. എന്നാല്‍ കോട്ടയം കുഞ്ഞച്ചന്റെ സംവിധായകനും നിര്‍മാതാവും ചിത്രത്തിന്റെ പേരിന്റെ റൈറ്റ്‌സ് വാങ്ങിയില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയാണ് എന്ന വാര്‍ത്ത പരന്നിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഉണ്ടാകുമെന്ന് നിര്‍മാതാവ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന കോട്ടയം കുഞ്ഞച്ചന്‍. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ കള്‍ട്ട് കഥാപാത്രം കൂടിയാണ് കോട്ടയം കുഞ്ഞച്ചന്‍.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top