14 November Wednesday

കാണാം കൊച്ചുണ്ണിയുടെ വീരസാഹസികത; 'കായംകുളം കൊച്ചുണ്ണി'യുടെ ആദ്യ ട്രെയ്ര്‌ലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി > നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കായംകുളം കൊച്ചുണ്ണി'യുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി താരമായെത്തുന്ന മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

ചരിത്ര പാശ്ചതലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിര്‍മാണത്തിലും ആ മികവ് പുലര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായിട്ടുണ്ട്. ചടുലമായി നീങ്ങുന്ന ട്രെയിലര്‍ കഥപാത്രങ്ങളുടെ ഗെറ്റപ്പുകൊണ്ടും സെറ്റുകളുടെ മികവ് കൊണ്ടും ശ്രദ്ദേയമാണ്. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി വേഷമിടുന്ന മോഹന്‍ലാലിനെ സര്‍പ്രൈസ് എന്നോണം  ട്രെയിലറിന്റെ അവസാനത്തിലാണ് കാണിക്കുന്നത്.

 പ്രിയാ ആനന്ദാണ് നായിക, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, ബാബു ആന്റണി, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി - സഞ്ജയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ശബ്ദ സംവിധാനം  പ്രശസ്ത സൗണ്ട് ഡിസൈനര്‍ സതീഷ് ആണ്. ചിത്രം ഈ ഓണക്കാലത്ത് തീയേറ്ററുകളിലെത്തും. 



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top