21 September Friday

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ എത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 10, 2018

കൊച്ചി > ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന നിവിന്‍ പോളി നായകനാകുന്ന  കായംകുളം കൊച്ചുണ്ണി ആരാധകര്‍ ഏറെ ആകാംക്ഷയോടെ  കാത്തിരിക്കുന്ന ചിത്രമാണ്. നിവിന്‍ പോളി വ്യത്യസ്‌ത ഗെറ്റപ്പില്‍ എത്തുന്നു എന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി.

അതേസമയം കായംകുളം കൊച്ചുണ്ണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വന്‍ ബജറ്റില്‍ ഗോഗുലം ഗോപാലന്‍ നിര്‍മിച്ച്, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തും.  ഇത്തിക്കരപക്കി ആയിട്ടാണ് താരം ചിത്രത്തില്‍ വേഷമിടുകയെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു. സംവിധായകന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുമെന്ന വാര്‍ത്ത അറിയിച്ചത്.  നിവിന്‍ പോളിയും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിലുള്ള സന്തോഷം ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ് ആണ് നായികയായെത്തുന്നത്. സണ്ണി വെയ്‌ന്‍, ബാബു ആന്റണി, പ്രിയങ്ക തിമേഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.  ബോളിവുഡ് ക്യാമറമാന്‍ ബിനോദ് പ്രധന്‍ ആണ് ചിത്രത്തിന്റെ ക്യാമറ. ഗോപി സുന്ദര്‍ ആണ് സംഗീതം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top