20 November Tuesday

'കട്ടപ്പ' ലണ്ടനിലെ മെഴുകുമ്യൂസിയത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


ലണ്ടനിലെ മാഡം തുസാദ്‌സ് മെഴുകുമ്യൂസിയത്തിലേക്ക് ബാഹുബലിയ 'കട്ടപ്പ'യും. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയതാണ് സത്യരാജ് കഥാപാത്രമായ കട്ടപ്പയും. ഇതേകട്ടപ്പയുടെ മെഴുകുപ്രതിമയാണ് മ്യൂസിയത്തിലേക്ക് മുതൽക്കൂട്ടാകുന്നത്. ബാഹുബലിയിൽ പ്രഭാസ് അവതരിപ്പിച്ച നായകവേഷത്തിനുതുല്യമായ വേഷമായിരുന്നു കട്ടപ്പയ്ക്കും. ബ്രഹ്മാണ്ഡവിജയമായ ചിത്രത്തിലെ നായകൻ പ്രഭാസിന്റെ മെഴുകുപ്രതിമയും മ്യൂസിയത്തിൽ ഇടംപിടിച്ചിരുന്നു. പ്രഭാസാണ് ഇത്തരത്തിൽ ആദരിക്കപ്പെട്ട ആദ്യ ദക്ഷിണേന്ത്യൻ താരം. ഇതാദ്യമായാണ് ഒരു തമിഴ്‌നടൻ മ്യൂസിയത്തിൽ ഇടംനേടുന്നത്. വിശ്വസ്തനായ പടയാളിയായ സത്യരാജിന്റെ അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. വെങ്കട്ട് പ്രഭുവിന്റെ പാർടി, മടൈ തിറന്ത് തുടങ്ങിയവയാണ് സത്യരാജിന്റെ അണിയറയിലുള്ള ചിത്രം.
 

പ്രധാന വാർത്തകൾ
Top