18 November Sunday

അനായാസം ഹിന്ദി സംസാരിച്ച് ദുല്‍ഖര്‍; ബോളിവുഡ് ചിത്രം കര്‍വാന്റെ ട്രെയ്‌ലര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

കൊച്ചി > ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അനായാസമായി ഹിന്ദി കൈകാര്യം ചെയ്യുന്ന ദുല്‍ഖറിനെയാണ് ട്രെയ്‌ലറിലുടനീളം കാണുന്നത്. ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയുടെ കഥായണ് ചിത്രം പറയുന്നത്. ഇര്‍ഫാന്‍ ഖാനും മിഥിലാ പാര്‍ക്കറുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  

നടന്‍ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം ആര്‍എസ്വിപി ഫിലിംസിന്റെ ബാനറില്‍   റോണി ഡിക്രൂസ് നിര്‍മിക്കും. ഇഷ്‌ക ഫിലിംസ് നിര്‍മാണ പങ്കാളിയാകുന്ന ചിത്രം ആഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top