22 July Sunday

കാത്തിരിപ്പിന് വിരാമം; ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസ് ആഗസ്റ്റ് 10 ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കൊച്ചി > മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം ഊട്ടിയിലും കേരളത്തിലുമായാണ് പൂര്‍ത്തിയായത്.  റോണി സ്‌ക്രൂവാലയുടെ  പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രണയം പശ്ചാത്തലമാക്കി അനൂജ ചൗഹാന്‍ ഒരുക്കുന്ന സോയ ഫാക്ടര്‍ എന്ന സിനിമയിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്. തെലുങ്കില്‍ ദുല്‍ഖര്‍ അഭിനയിച്ച മഹാനടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top