18 September Tuesday

'കര്‍വാന്‍' - ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ഷൂട്ടിങ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2017

'കര്‍വാന്‍' - മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രത്തിന്‍െ പേരാണിത്. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ഊട്ടിയില്‍ ആരംഭിച്ചു. ഊട്ടിക്ക് ശേഷം കേരളത്തിലായിരിക്കും  സിനിമയുടെ ചിത്രീകരണം നടക്കുക
. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഹുസൈന്‍ ദലാലിനൊപ്പം 'യേ ജവാനി ഹേ ദീവാനി', 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന. ഈ മാസം 11നാണ് പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ് നടന്നത്.

മുന്‍പ് യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അനേകം ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച റോണി സ്‌ക്രൂവാല പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനി 'റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സി'ന്റെ (ആര്‍എസ്വിപി) ആദ്യ പ്രോജക്ടാണ് ദുല്‍ഖര്‍-ഇര്‍ഫാന്‍ ഖാന്‍ ചിത്രം.  ബോളിവുഡില്‍ നിന്ന് മുമ്പും അവസരങ്ങള്‍ വന്നിരുന്നെങ്കിലും ആകര്‍ഷ് ഖുറാനെയെ ദുല്‍ഖര്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബോളിവുഡ് ചിത്രത്തിന് വേണ്ടി ലാല്‍ജോസും ഉണ്ണി ആര്‍ ചേര്‍ന്നൊരുക്കുന്ന ഒരു ഭയങ്കര കാമുകന്‍, സലീം ബുഖാരി  ചിത്രം എന്നിവയുടെ ചിത്രീകരണം നീട്ടുകയായിരുന്നു. 

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോയും സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവയുമാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top