26 September Wednesday

കാര്‍ത്തിയുടെ നായികയായി അര്‍ഥന

വെബ് ഡെസ്‌ക്‌Updated: Saturday Jan 6, 2018

മുദ്ദുഗവ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയ അര്‍ഥന തമിഴില്‍ കാര്‍ത്തിയുടെ നായികയാകുന്നു. നടന്‍ വിജയകുമാറിന്റെ മകളായ അര്‍ഥന തമിഴില്‍ സമുദ്രക്കനിക്കൊപ്പം തൊണ്ടന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. 

പിന്നാലെ ജി വി പ്രകാശ് കുമാറിന്റെ സെമ്മാ, വെണ്ണിലാ കബഡിക്കുഴു-2 എന്നീ ചിത്രങ്ങള്‍ക്കും കരാറായിട്ടുണ്ട്. പസങ്ക എന്ന കന്നി സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ പാണ്ഡ്യനാണ് കാര്‍ത്തിചിത്രം സംവിധാനംചെയ്യുന്നത്. സയ്യേഷാ, പ്രിയ ഭവാനിശങ്കര്‍ എന്നിങ്ങനെ രണ്ട് നായികമാര്‍ വേറെയും ചിത്രത്തിലുണ്ട്. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഡി ഇമ്മനാണ് സംഗീതം. ഛായാഗ്രഹണം വേല്‍രാജ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top