Top
19
Monday, February 2018
About UsE-Paper

മുകേഷിന്റെ മകന്‍ നായകനാകുന്ന ചിത്രം 'കല്യാണ'ത്തിന്റെ പൂജ നടന്നു

Sunday Jul 16, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > നടനും എം എല്‍ എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണ്‍ നായകാനാകുന്ന ചിത്രം 'കല്യാണ'ത്തിന്റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി എ കെ ബാലന്‍ നടന്‍ മധു, ശ്രീനിവാസന്‍ സംവിധായകന്‍ ഷാജി കൈലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്യാണം' ചിത്രത്തില്‍ പുതുമുഖം വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ടാകും. വയ ഫിലിം ആന്‍ഡ് ശ്രീസത്യസായി ആര്‍ട്‌സ് ബാനറില്‍ കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രങ്ങല്‍ കാണാം,



 

 

 

Categories