14 November Wednesday

'കൈരളി'കപ്പലിന്റെ കഥ സിനിമയാക്കി ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; നിവിന്‍ പോളി നായകന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 15, 2017

കൊച്ചി > കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന 'എം വി കൈരളി'യുടെ കഥ പറയുന്ന ചിത്രം യുവ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ സംവിധാനം ചെയ്യും. കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു 'എം വി കൈരളി' 1979 ല്‍ 49 യാത്രക്കാരുമായി അപ്രത്യക്ഷമാകുകയായിരുന്നു.
 ശേഷം ഇന്നോളം കൈരളിയുടെ കഥ ചുരുളഴിയാതെ കിടക്കുകയാണ്. ആ രഹസ്യത്തിലേക്കാണ് വെള്ളിവെളിച്ചം വീഴുന്നത്.
'കൈരളി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സിദ്ധാര്‍ഥ് ശിവ തിരക്കഥ ഒരുക്കും. നിവിന്‍ പോളി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. കൈരളി കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുക. കേരളം, ഗോവ, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ചിത്രീകരണം നടക്കും. രണ്ടു കാലഘട്ടങ്ങളാണ് ച്രിത്രത്തിന് പശ്ചാത്തലമാകുന്നത്. റിയല്‍ ലൈഫ് വര്‍ക്‌സും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങും.

 

പ്രധാന വാർത്തകൾ
Top