Top
24
Sunday, September 2017
About UsE-Paper

ജ്യോതികയുടെ മകളീര്‍ മട്ടും ഈ മാസം 15ന്

Sunday Sep 10, 2017
വെബ് ഡെസ്‌ക്‌

ജ്യോതികയെ നായികയാക്കി  ബ്രന്മ സംവിധാനം ചെയ്യുന്ന 'മകളീര്‍ മട്ടും' ഈ മാസം 15 ന് പ്രദര്‍ശനത്തിനെത്തും. ഉര്‍വ്വശി, ഭാനുപ്രിയ, ശരണ്യ, നാസര്‍, ലിവിങ്സ്റ്റന്‍ എന്നിവരാണ് ചിത്രത്തിലെ  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'36വയതിനലെ'യ്ക്ക് ശേഷം ജ്യോതിക അഭിനയിയ്ക്കുന്ന 'മകളീര്‍ മട്ടും'  2ഡി എന്റര്‍പ്രൈസസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് സൂര്യയയാണ്. 

ഡോക്യുമെന്ററി ഫിലിം മേക്കര്‍ ആയാണ് ജ്യോതിക ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ പോലും ഡ്യൂപ്പില്ലാതെയാണ് ജ്യോതിക അഭിനയിച്ചിരിക്കുന്നത്. ജിബ്രാന്‍ സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നടന്‍ കാര്‍ത്തി  ഒരു ഗാനം ആലപിച്ചിട്ടുണ്ട്.   

"സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിയ്ക്കും മകളീര്‍ മട്ടും . മാത്രമല്ല സ്ത്രീകളുടെ കാലിക പ്രസക്തമായ ചില പ്രശ്‌നങ്ങളേയും പ്രതിപാദിക്കുന്ന സിനിമയാണിത്.''
                                                                                                               -സംവിധായകന്‍ ബ്രന്മ

'കുറ്റ്‌റം കടിതല്‍' എന്ന തന്റെ ആദ്യ സിനിമയിലൂടെ  തന്നെ മികച്ച സംവിധായകനുള്ള ദേശീയ  പുരസ്‌കാരം  നേടിയ സംവിധായകനാണ് ബ്രന്മ.

 

Related News

കൂടുതൽ വാർത്തകൾ »