16 November Friday

'ഇന്ദുസര്‍ക്കാര്‍' ഇന്ന് റിലീസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 28, 2017

മുംബൈ > അടിയന്തരാവസ്ഥ ആസ്പദമാക്കി മധുര്‍ഭണ്ഡാര്‍ക്കര്‍ സംവിധാനംചെയ്ത ചിത്രം ഇന്ദുസര്‍ക്കാരിന് സുപ്രീംകോടതി പ്രദര്‍ശനാനുമതി നല്‍കി. ചിത്രം വെള്ളിയാഴ്ച റിലീസാകും.

ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയജീവിതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ചിത്രത്തിന്റെ റിലീസിങ് തടയണമെന്നും കാട്ടി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളി. സിനിമയെന്നത് കലാപരമായ ആവിഷ്കാരമാണെന്നും  റിലീസ് തടയാന്‍ നിയമപരമായി നീതീകരണമില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top