24 September Monday

ഇന്ദ്രന്‍സിന്റെ 'പാതി' 17ന്

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

തെയ്യം കലാകാരന്റെ ജീവിത പശ്ചാത്തലത്തില്‍ നവാഗതനായ ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന സിനിമ 'പാതി' 17ന് തിയറ്ററുകളിലെത്തുന്നു. വിരൂപനായ കമ്മാരന്‍ എന്ന പ്രധാനകഥാപാത്രത്തെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നു. ജോയ് മാത്യു,  കലാഭവന്‍ ഷാജോണ്‍, കലിംഗ ശശി, സന്തോഷ് കീഴാറ്റൂര്‍, വത്സല മേനോന്‍,  സീമ ജി നായര്‍, ടി പാര്‍വതി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രാഹകന്‍ സജന്‍ കളത്തില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നവാഗതനായ വിജേഷ് വിശ്വത്തിന്റേതാണ്. ദേശീയ പുരസ്കാര ജേതാവായ ബി അജിത്കുമാറാണ് എഡിറ്റിങ് നിര്‍വഹിച്ചത്. സംഗീതം രമേഷ് നാരായണന്‍. ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ ആണ് സിനിമ നിര്‍മിച്ചത്. 

പ്രധാന വാർത്തകൾ
Top