18 November Sunday

ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു; വരന്‍ നിര്‍മാതാവിന്റെ മകന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ജേക്കബിന്റെ സ്വര്‍ഗരാജ്യ'ത്തില്‍ നിവിന്റെ കുഞ്ഞനിയത്തിയായി വേഷമിട്ട ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു. നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് വരന്‍.  ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ചേര്‍ന്നുറപ്പിച്ച വിവാഹമാണ്. ഡിസംബറില്‍ വിവാഹ നിശ്ചയവും ജനുവരിയില്‍ വിവാഹവും നടക്കും.

മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബ്ലസ്‌റ്റേഴ്‌സ് ഉടമയാണ് സോഫിയ പോള്‍. ഇവര്‍ ഏറ്റവും ഈയടുത്ത് നിര്‍മിച്ച 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തില്‍ ഐമ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടിരുന്നു. 

2013 ല്‍ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്നാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിനിയായ ഐമ ഷാര്‍ജയിലാണ് കുടുംബസമേതം താമസം.

 

പ്രധാന വാർത്തകൾ
Top