21 November Wednesday

അന്താരാഷ്ട്ര ചലചിത്രമേള: ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ഡെലിഗേറ്റ് ഫീസായ 2000 രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി എ കെ ബാലന് കൈമാറുന്നു

തിരുവനന്തപുരം > 23 മത് അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നല്‍കികൊണ്ടാണ് മുഖ്യമന്ത്രി  ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍  ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് മേള. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 14 തിയറ്ററുകളിലായി 150 ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top