25 May Friday

ഹണീബി ടു സെലിബ്രേഷന്‍സ് 23ന്

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2017

ലാല്‍ ജൂനിയര്‍ സംവിധാനംചെയ്ത 'ഹണീബി ടു സെലിബ്രേഷന്‍സ്' മാര്‍ച്ച് 23ന് പ്രദര്‍ശനത്തിനെത്തും. ആസിഫ് അലി, ഭാവന, ലാല്‍, സുരേഷ് കൃഷ്ണ, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജോയ് മാത്യു, പൊന്നമ്മ ബാബു തുടങ്ങി ഹണീബിയിലെ അഭിനേതാക്കള്‍ക്കൊപ്പം ശ്രീനിവാസന്‍, ലെന, പ്രേംകുമാര്‍, ഗണപതി, ചെമ്പില്‍ അശോകന്‍ എന്നിവരും അണിനിരക്കുന്നു. ഗാനരചന: സന്തോഷ് വര്‍മ. സംഗീതം: ദീപക് ദേവ്. ഛായാഗ്രഹണം: ആല്‍ബി. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് നിര്‍മിച്ചത്.

ഷെര്‍ലോക്ക് ടോംസ്

ബിജുമേനോനെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഷെര്‍ലോക്ക് ടോംസ്'. ഗ്ളോബല്‍ യുണൈറ്റഡ് മീഡിയയാണ് നിര്‍മിക്കുന്നത്. കഥ നജീം കോയയുടേതാണ്. സംഭാഷണം: സച്ചി. ഷാഫി, സച്ചി, നജീം കോയ എന്നിവര്‍ ചേര്‍ന്നാണ് ഷെര്‍ലോക്ക് ടോംസിന്റെ തിരക്കഥ ഒരുക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ താരനിര്‍ണയവും മറ്റും പുരോഗമിക്കുന്നു.

പേരിനൊരാള്‍

അക്കു അക്ബര്‍ സംവിധാനംചെയ്യുന്ന പേരിനൊരാളിന്റെ ചിത്രീകരണം മാര്‍ച്ച് 24ന് ആരംഭിക്കും. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദിക, അനുമോള്‍ എന്നിവരാണ് നായികമാര്‍. സായ്കുമാര്‍, സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, നോബി, അന്‍വര്‍, ബേബി മധുരിമ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഥ: ബഷീര്‍. തിരക്കഥ: ബഷീര്‍, അക്കു അക്ബര്‍. സംഭാഷണം: ജെറിന്‍ സിറിയക്ക്. ഗാനരചന: വയലാര്‍ ശരത്ചന്ദ്രവര്‍മ, എസ് രമേശന്‍നായര്‍. സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്. ഛായാഗ്രഹണം: വിഷ്ണു നമ്പൂതിരി.  അരോമ മൂവീസിന്റെ ബാനറില്‍ എം മണിയാണ് നിര്‍മിക്കുന്നത്. മസ്കത്ത്, സലാല, തൊടുപുഴ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

ജോര്‍ജേട്ടന്‍സ് പൂരം 31ന്

ജോര്‍ജേട്ടന്‍സ് പൂരത്തില്‍നിന്ന്

ജോര്‍ജേട്ടന്‍സ് പൂരത്തില്‍നിന്ന്

ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരം മാര്‍ച്ച് 31ന് പ്രദര്‍ശനത്തിനെത്തും. കെ ബിജു സംവിധാനംചെയ്ത ചിത്രത്തില്‍ രജീഷ വിജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, ഇ എ രാജേന്ദ്രന്‍, ഷാജു, ഗണപതി, ബിനു അടിമാലി, ടി ജി രവി, ജയരാജ് വാര്യര്‍, കലാരഞ്ജിനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: വൈ വി രാജേഷ്. ഗാനങ്ങള്‍: ഹരിനാരായണന്‍. സംഗീതം: ഗോപി സുന്ദര്‍. ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി. ചാന്ദ്വി ക്രിയേഷന്‍സിന്റെയും ശിവാനി എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, ശിവാനി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

അയാള്‍ ശശി

ഐഎഫ്എഫ്കെയിലെ രജതചകോരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ 'അസ്തമയംവരെ' എന്ന ചിത്രത്തിനുശേഷം സജിന്‍ ബാബു സംവിധാനംചെയ്യുന്ന 'അയാള്‍ ശശി'യില്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് പി ശ്രീകുമാര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, രാജേഷ് ശര്‍മ, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: പപ്പു. ഗാനരചന: വി വിനയകുമാര്‍. സംഗീതം: ബെസില്‍ സി ജെ. പിക്സ് എന്‍ ടെയില്‍സിന്റെ ബാനറില്‍ ക്യാമറാമാന്‍ പി സുകുമാര്‍, സുധീഷ്പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്്.

മൂന്നാം നിയമം

റിയാസ് ഖാന്‍, സനൂപ് സോമന്‍, ദേവസുരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്നാം നിയമം നവാഗതനായ വിജീഷ് വാസുദേവ് സംവിധാനംചെയ്യുന്നു. ഗാനരചന: സന്തോഷ് കോടനാട്. സംഗീതം: ഷിബു ജോസഫ്. ഛായാഗ്രഹണം: അരുണ്‍ ശിവന്‍. ഫുള്‍ ടെന്‍ സിനിമാസിന്റെ ബാനറില്‍ ഫിലിപ്സ്, സാന്റി ഐസക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചക്കരമാവിന്‍ കൊമ്പത്ത്

ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍നിന്ന്

ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍നിന്ന്

ജോയ് മാത്യു, ഹരിശ്രീ അശോകന്‍, മാസ്റ്റര്‍ ഗൌരവ്മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചക്കരമാവിന്‍ കൊമ്പത്ത്' നവാഗതനായ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യുന്നു. കിഷോര്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, മനോജ് ഗിന്നസ്,  വിനോദ് കെടാമംഗലം, മീരാ വാസുദേവ്, അഞ്ജലി നായര്‍, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. രചന: അര്‍ഷാദ് ബത്തേരി. ഛായാഗ്രഹണം: ജോബി ജേക്കബ്. ഗാനരചന: റഫീഖ് അഹമ്മദ്, ടോണി ചിറ്റേട്ടുകളം. സംഗീതം: ബിജിബാല്‍. ബാന്‍ഡെക്സ് പ്രൊഡക്ഷന്‍സ്, ജെ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജിംസണ്‍ ഗോപാല്‍, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
 

 

 

 

 

 

 

 

 

പ്രധാന വാർത്തകൾ
Top