Top
23
Tuesday, January 2018
About UsE-Paper

തെന്നിന്ത്യന്‍ നായിക തൃഷയും നിവിന്‍ പോളിയും; ശ്യാമപ്രസാദ് ചിത്രം 'ഹേയ് ജൂഡി'ന്റെ പോസ്റ്റര്‍ എത്തി

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

തെന്നിന്ത്യന്‍ താരം തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ഹേയ് ജൂഡ്'. നിവിന്‍ പോളിയുടെ നായികയായിട്ടാണ് തൃഷ മലയാളത്തിലെത്തുന്നത്.  'ഇവിടെ' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി  സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് 'ഹേയ് ജൂഡ്'.

ചിത്രീകരണത്തിന് മുമ്പേ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമകൂടിയാണ് ഹേയ് ജൂഡ്. ഇപ്പോഴിതാ ചിത്രത്തിന്റെ മനോഹരമായ പുത്തന്‍ പോസ്റ്റര്‍ ഇറക്കി അണിയറക്കാര്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തൃഷയും നിവിനും ഒരുമിച്ചുള്ള മനോഹരമായ പോസ്റ്റര്‍ ആണ് പുറത്ത് വിട്ടത്. പോസ്റ്റര്‍ ഇതിനോടകം
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
 
'ഇവിടെ'യില്‍ പൃഥ്വിരാജിനോടൊപ്പം നിര്‍ണായക വേഷത്തിലായിരുന്നു നിവിന്‍. പുതിയ ചിത്രം സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്നും മാറി പ്രണയം പ്രമേയമായി വരുമ്പോള്‍, അതില്‍ നിവിന്‍ നായകന്‍കൂടി ആകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. തൃഷയുടെ ആദ്യമലയാള ചിത്രമെന്ന നിലയിലും പ്രതീക്ഷകള്‍ വളരെ ഉയരെയാണ്.
 

Related News

കൂടുതൽ വാർത്തകൾ »