Top
22
Tuesday, August 2017
About UsE-Paper

ശ്യാമപ്രസാദിന്റെ ഹേയ് ജൂഡില്‍ നിവിനും തൃഷയും

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

പ്രശസ്ത ദക്ഷിണേന്ത്യന്‍ നായിക തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് 'ഹേയ് ജൂഡ്'. ശ്യാമപ്രസാദ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. സിദ്ദിഖ്, നീനകുറുപ്പ്, വിജയ്മേനോന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ നൌഷാദ്, ഡോ. സതീഷ്കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തിരക്കഥ, സംഭാഷണം: നിര്‍മല്‍ സഹദേവ്, ജോര്‍ജ് കാനാട്. സംഗീതം: ഔസേപ്പച്ചന്‍. ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍. അമ്പലക്കര ഗ്ളോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ അമ്പലക്കരയാണ് നിര്‍മിക്കുന്നത്. ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍.