18 November Sunday

പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലേക്ക്; അരങ്ങേറ്റം നാഗചൈതന്യയുടെ മകനോടൊപ്പം, ചിത്രത്തിന്റെ ടീസര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Nov 17, 2017

കൊച്ചി > സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയും വെള്ളിത്തിരയിലേക്ക്. അമ്മയുടെ പാത പിന്തുടര്‍ന്ന് കല്യാണിയും അഭിനയത്തിലേക്കാണെത്തുന്നത്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന 'ഹലോ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കല്യാണി എത്തുന്നത്. തെലുങ്കില്‍ ഒരുങ്ങുന്ന
ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെയും അമലയുടെയും പുത്രന്‍ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ കല്യാണിയുടെ നായകനായി എത്തുന്നത്. നാഗര്‍ജുന തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഖിലിന്റെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ഇറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴേക്കും 14 ലക്ഷം പേരാണ് ടീസര്‍ കണ്ടത്.
 

പ്രധാന വാർത്തകൾ
Top