27 May Sunday

ഹസീനാ പാര്‍ക്കര്‍ അടുത്തമാസം

വെബ് ഡെസ്‌ക്‌Updated: Sunday Jul 16, 2017

അധോലോകനായകന്‍ ദാവൂദ്  ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഹസീനാ പാര്‍ക്കര്‍ ആഗസ്ത് 18ന് റിലീസാകും. ശ്രദ്ധ കപൂര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാന്ത് കപൂറാണ് ദാവൂദ് ഇബ്രാഹിമിന്റെ വേഷം ചെയ്യുന്നത്. ഹസീനയുടെ 40 വയസ്സുവരെയുള്ള ജീവിതമാണ് കഥ. ഹസീനയുടെ ഭര്‍ത്താവ് ഇബ്രാഹിമായി അങ്കൂര്‍ ഭാട്ടിയ എത്തുന്നു.  അപൂര്‍വ ലാഖിയയാണ് സംവിധാനം. ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററും ശ്രദ്ധതന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.  

പ്രധാന വാർത്തകൾ
Top