16 November Friday

ഹാപ്പി വെഡ്ഡിങ്ങ് തമിഴിലേക്ക്; നായകന്‍ ഉദയനിധി സ്റ്റാലിന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

കൊച്ചി > വമ്പന്‍ താര നിരയില്ലാതെ ഒമര്‍ ലുലു ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിങ്ങ്  തമിഴിലേയ്ക്ക് റീമേക്കിനൊരുങ്ങുന്നു.  മലയാളത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ഉദയനിധി സ്റ്റാലിന്‍  അവതരിപ്പിക്കും.

നിലവില്‍ ഉദയനിധി സ്റ്റാലിന്‍ ഏറ്റെടുത്തിരിക്കുന്ന  രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 2019 ജനുവരിയില്‍ ഹാപ്പി വെഡ്ഡിങ്ങ്  തമിഴ് ഷൂട്ടിംഗ് തുടങ്ങാനാണ് ഒമര്‍ പദ്ധതിയിടുന്നത്.  നായിക ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ചിത്രത്തെകുറിച്ചുള്ള വിശേഷങ്ങള്‍ സംവിധായകന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.

സൂപ്പര്‍ താരങ്ങളില്ലാതിരുന്നിട്ട് കൂടി വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ ഹാപ്പി വെഡിംങ്ങിന് നല്‍കിയത്. സൈജു, ദൃശ്യ, ഷറഫുദീന്‍ , സൗബിന്‍ എന്നിവരായിരുന്നു മലയാളത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഒരു അഡാര്‍ ലവ് സ്‌റ്റോറി' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമര്‍ ഇപ്പോള്‍. ഇതിനു ശേഷമായിരിക്കും തമിഴില്‍ ഹാപ്പി വെഡ്ഡിങ്ങ്  ഒരുക്കുക.
 
മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിലും ഉദയനിധി തന്നെയാണ് നായകന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് നിമിര്‍ എന്നാണ്, ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top