16 November Friday

നിവിന്‍ പോളിയുടെ ബിഗ്ബജറ്റ് കുടുംബ ചിത്രം; ഒരുക്കുന്നത് ഗ്രേറ്റ് ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

കൊച്ചി > രണ്ടു ചിത്രങ്ങളിലൂടെ  മലയാള സിനിമ മേഖലയില്‍ തന്റേതായി പേരു പതിപ്പിച്ച സംവിധായകനാണ് ഹനീഫ് അദേനി. മമ്മൂട്ടിയെ നായകനാക്കി ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് തിരിച്ചെത്തിയത് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കി കൊണ്ടാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ രണ്ടു ചിത്രങ്ങള്‍ക്കും  മികച്ച പ്രതികരണമാണ് ലഭിച്ചത്. അബ്രഹാമിന്റെ സന്തതികള്‍ ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഇതിനിടയിലാണ് ഹനീഫ്  അദേനിയുടെ പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിവിന്‍ പോളിയാണ് അടുത്ത ഹനീഫ് അദേനി ചിത്രത്തിലെ നായകന്‍. കുടുംബ പാശ്ചാതലത്തിലൊരുങ്ങുന്ന ചിത്രം ബിഗ് ബജറ്റ് ശ്രേണിയിലുള്ളതാണ്. ചിത്രം രാജ്യത്തിനകത്തും പുറത്തുമായാണ് ചിത്രീകരിക്കുക. മറ്റ് അണിയറ പ്രവര്‍ത്തകരേയും താരങ്ങളേയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനിയിക്കുന്നത്. വൈശാഖ്, ജോമോന്‍ ടി ജോണ്‍ എന്നിവരുടെ ചിത്രങ്ങളായിരിക്കും ശേഷം അഭിനയിക്കുക. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി', ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്‍' എന്നിവയാണ് പുറത്തിറങ്ങാനുള്ള നിവിന്റെ ചിത്രങ്ങള്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top