13 November Tuesday

ഗപ്പി 21ന് വീണ്ടും തിയറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 19, 2018

ടൊവിനോ തോമസ് നായകനായ ഗപ്പി 21ന് വീണ്ടും തിയറ്ററിലെത്തുന്നു. ബാലതാരം ചേതന്‍ ജയലാലിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ആദ്യറിലീസില്‍ തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തിയറ്ററുകളില്‍ ശ്രദ്ധ ലഭിക്കാതെ പോയ ചിത്രം പിന്നീട് ടൊറന്റില്‍ ഹിറ്റാവുകയായിരുന്നു. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ എന്നീ തിയറ്ററുകളിലാണ് 21ന് പ്രദര്‍ശനത്തിനെത്തുന്നത്. ജോണ്‍ പോള്‍ ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. രോഹിണി, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തി. 

പ്രധാന വാർത്തകൾ
Top