22 September Saturday

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ലേഡി ബേഡ്

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

ടിവി ഫിലിം വിഭാഗത്തില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന നിക്കോള്‍ കിഡ്മാന്‍

കാലിഫോര്‍ണിയ > 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലേഡി ബേഡ് സ്വന്തമാക്കി. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തിലെ പുരസ്‌കാരം ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ സ്വന്തമാക്കിയപ്പോള്‍ എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.സീരീസിലെ അഭിനയ മികവാണ് എലിസബത്തിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. ദി ഈസ് അസ് എന്ന ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ സ്റ്റെര്‍ലിങ് കെ ബ്രൗണ്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം (musical or comedy): ലേഡി ബേഡ്
മികച്ച നടി, മോഷന്‍ പിക്‌ചര്‍, (
musical or comedy): സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)
മികച്ച നടന്‍ (മോഷന്‍ പിക്ചര്‍), (
musical or comedy): ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)
മികച്ച സംവിധായകന്‍: ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)
മികച്ച ടിവി ഫിലിം: ബിഗ് ലിറ്റില്‍ ലൈസ്
മികച്ച നടി: (ടിവി ഫിലിം) നിക്കോള്‍ കിഡ്‌മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)
മികച്ച ടിവി സീരീസ്: ദ ഹാന്റ് മെയ്ഡ് ടെയില്‍
മികച്ച നടി (ടിവി സീരീസ്, ഡ്രാമ): എലിസബത്ത് മോസ്
മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ): സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍


 

പ്രധാന വാർത്തകൾ
Top