20 June Wednesday

ഗണപതി നായക വേഷത്തില്‍; 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' അണിയറയില്‍ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 6, 2018

മികച്ച അഭിനയത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ടവനായി മാറിയ ബാലതാരം ഗണപതി നായകനായെത്തുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു.  നവാഗതനായ ഡഗ്ലസ് ആല്‍ഫ്രസ് സംവിധാനം ചെയ്യുന്ന 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് ഗണപതി നായക വേഷത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അജു വര്‍ഗീസ്, സാജു നവോദയ, മറിമായം ശ്രീകുമാര്‍, കുണ്ടറ ജോണി, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷത്തിലെത്തില്‍ ഗണപതിക്കോപ്പമുണ്ട്. മലര്‍ സിനിമാസിന്റെ  ബാനറില്‍ ജുവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'അസ്തമയംവരെ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജോസ് ജോണ്‍.

കര്‍ഷകനായ ജോസഫിന്റേയും മേരിയുടേയും കുടുംബത്തിന്റെ രസകരമായ കഥ പറയുന്ന സിനിമയില്‍ ജോസഫായി ലാലും മേരിയായി മുത്തുമണിയും എത്തുന്നു. നവിസ് സേവ്യര്‍, സിജു മാത്യു, സഞ്ജിത എസ്. കാന്ത് എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.



 

പ്രധാന വാർത്തകൾ
Top