22 September Saturday

ഫാസിലിനെ വേഷം കെട്ടിക്കുന്നത‌് മറ്റാരുമല്ല; പൃഥ്വിരാജ‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

 

ലൂസിഫറിന്റെത‌് ഒരു ഒന്നൊന്നര വരവാകും‌. മലയാള സിനിമയിലെ യുവ സൂപ്പർതാരം പൃഥ്വിരാജ‌്  സംവിധായകനാകുന്നത‌് മാത്രമല്ല ഈ മോഹൻലാൽചിത്രത്തിന്റെ പ്രത്യേകത‌. മോഹൻലാലിന്റെ ഗോഡ‌്ഫാദറും സൂപ്പർഹിറ്റ‌് ചിത്രങ്ങളുടെ സംവിധായകനുമായ ഫാസിൽ ഈ സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതാണ‌് പുതിയ വാർത്ത. 34 വർഷത്തിന‌് ശേഷമാണ‌് ഫാസിൽ ക്യാമറയ‌്ക്ക‌് മുന്നിലെത്തുന്നത‌്. നോക്കെത്താ ദൂരത്ത‌് കണ്ണുംനട്ട‌് എന്ന സ്വന്തം ചിത്രത്തിലാണ‌് ഫാസിൽ ഇതിന‌് മുമ്പ‌് നടനായി എത്തിയത‌്. മോഹൻലാലിന്റെ സൂപ്പർഹിറ്റ‌് ചിത്രം. മൂന്ന് ദശാബ്ദത്തിന‌ുശേഷം വീണ്ടും മോഹൻലാൽചിത്രത്തിലൂടെതന്നെ ക്യാമറയ‌്ക്ക‌് മുന്നിലേക്ക‌് എത്തുകയാണ‌്. ചങ്ക‌് ബ്രോ ആദ്യമായി സംവിധായകനാകുമ്പോൾ ഇന്ദ്രജിത്തും ഉണ്ടാകും പ്രധാന കഥാപാത്രമായി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ഭരത‌്ഗോപിയുടെ മകൻ മുരളി ഗോപിയുടെതാണ‌് ലൂസിഫറിന്റെ തിരക്കഥ.

ബോളിവുഡ‌് താരം വിവേക‌് ഒബ‌്റോയിയും മഞ്ജുവാര്യരും ടൊവിനോയും എത്തുന്നതോടെ ലൂസിഫർ വലിയ പ്രതീക്ഷയാണ‌് ആരാധകർക്ക‌് നൽകുന്നത‌്. ചിത്രത്തിന്റെ ഷൂട്ടിങ‌് 18ന‌് ആരംഭിച്ചു. തിരുവനന്തപുരം, മുംബൈ, കുട്ടിക്കാനം എന്നിവിടങ്ങളിലാകും ഷൂട്ടിങ‌്.  ആശിർവാദ‌് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ സുജിത‌് വാസുദേവ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top