16 November Friday

ഫഹദും ഐശ്വര്യയും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 24, 2018


മായാനദിയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഐശ്വര്യലക്ഷ്മി ഫഹദ് ഫാസിലിന്റെ നായികയാകുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്നത്. വാഗമണിൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമലും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനാകുന്ന ബിഗ് ബിയുടെ രണ്ടാംഭാഗം 'ബിലാൽ' ഈ സിനിമയ്ക്കുശേഷമേ ഉണ്ടാകൂവെന്നാണ് റിപ്പോർട്ട്. നിവിനൊപ്പം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യാണ് ഐശ്വര്യയുടെ ആദ്യചിത്രം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top