Top
22
Tuesday, August 2017
About UsE-Paper

വേണുവും ഫഹദും ഒന്നിക്കുന്ന കാര്‍ബണ്‍

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

മുന്നറിയിപ്പിനുശേഷം വേണു സംവിധാനം ചെയ്യുന്ന കാര്‍ബണില്‍ നായകനാകുന്നത് ഫഹദ് ഫാസില്‍. മംമ്ത മോഹന്‍ദാസാണ് നായിക.  ഇരുവരും ഒരുമിക്കുന്ന ആദ്യചിത്രംകൂടിയാണിത്. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി അടുത്തയാഴ്ച ചിത്രീകരണം തുടങ്ങും. കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥമാറ്റത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഹാരി മെറ്റ് സേജലില്‍ ക്യാമറ കൈകാര്യം ചെയ്ത ബോളിവുഡിലെ പ്രമുഖ മലയാളി കെ യു മോഹനനാണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതം. നിര്‍മാണം സിബി തോട്ടപ്പുറം.