21 October Sunday

'ഈട' 5ന് തിയറ്ററിലെത്തും

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയിലെ നായിക നിമിഷ സജയനും ഷെയ്ന്‍ നിഗവും ഒരുമിക്കുന്ന ഈട ഈമാസം അഞ്ചിന് റിലീസാകും. ബി അജിത്കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈട. വടക്കന്‍ഭാഷയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. എല്‍ജെ ഫിലിംസാണ് ഈട തിയറ്ററിലെത്തിക്കുന്നത്. കലക്ടീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി അവതരിപ്പിക്കുന്ന സിനിമ നിര്‍മിച്ചത് ശര്‍മിള രാജയാണ്. സുരഭി ലക്ഷ്മി, ഷെല്ലി കിഷോര്‍, അലന്‍സിയര്‍, സുജിത് ശങ്കര്‍, ബാലചന്ദ്രന്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ, ബാബു അന്നൂര്‍, വിജയന്‍ കാരന്തൂര്‍, സുധി കോപ്പ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

പ്രധാന വാർത്തകൾ
Top