23 September Sunday

പ്രേക്ഷകര്‍ പ്രതീക്ഷയില്‍; 'ഈ മ യൗ' വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ഈ മ യൗ വിന്റെ  ട്രെയിലര്‍ പുറത്തിറങ്ങി. ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന പി.എഫ്. മാത്യൂസാണ്. ഷൈജു ഖാലിദാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീത നിര്‍വ്വഹിച്ചിരിക്കുന്നു.

 അങ്കമാലി ഡയറീസിനു ശേഷം  പ്രേക്ഷകര്‍ക്ക് മറ്റൊരു സര്‍പ്രൈസായിരിക്കും ഈ മ യൗ വിലൂടെ ലിജോ ജോസ് ഒരുക്കുക എന്നാണ് സിനിമ ലോകം പ്രതീക്ഷിക്കുന്നത്.  മീന്‍ പിടിത്തക്കാരുടെ ജീവിതം പറയുന്നതെന്ന് നോന്നിക്കുന്ന  ട്രെയിലറിന് വ്യത്യസ്തമായ ഒരു ഗാനത്തോടെ തുടക്കമാകുന്നു. സംവിധായകന്‍ ആഷിക് അബു തന്റെ ഫേസ്‌ബുക്ക് പേജിലാണ് ട്രെയിലര്‍ പോസ്റ്റ് ചെയ്തത്.

 

 

പ്രധാന വാർത്തകൾ
Top