23 September Sunday

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

കൊച്ചി > ഗൗതമി ചിത്രം 'ഇ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഇ'. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ പാരാനോര്‍മല്‍ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് രോഹന്‍ ബജാജും അമിന്‍ സുറാനിയും ചേര്‍ന്നാണ്.

ആഷിഖ് അമീര്‍, കല്യാണി, നിത്യ നരേഷ്, മീര, ബാലാജി ജയരാമന്‍, ഡെയ്ല്‍ ഡേവിഡ് എന്നിവരും ചിത്രത്തിലെ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം മനോജ് പിള്ളയും ചിത്രസംയോജനം അയൂബ് ഖാനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. സംഗീത് ശിവന്‍, അമിന്‍ സുറാനി എന്നിവരാണ് സംഗീത് ശിവന്‍ പ്രൊഡക്ഷന്‍സിന്റെയും സുറാനി പിക്ചര്‍സിന്റെയും ബാനറുകളില്‍ 'ഇ' നിര്‍മിച്ചിരിക്കുന്നത്.

ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക്24*7 ആണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top