22 September Saturday

വാപ്പച്ചിക്കൊപ്പം ബിലാലില്‍ ഉണ്ടാകുമോ? മമ്മൂട്ടി അഭിനയിച്ച ഏത് കഥാപാത്രം ചെയ്യാനാണ് ഇഷ്‌ടം; ദുല്‍ഖര്‍ തുറന്നു പറയുന്നു- Video

വെബ് ഡെസ്‌ക്‌Updated: Sunday Nov 26, 2017

കൊച്ചി > കഴിഞ്ഞ ദിവസമാണ് 'ബിലാല്‍' എന്ന പേരില്‍ ബിഗ് ബിയുടെ രണ്ടാം വരവ് സംവിധായകന്‍ അമല്‍ നീരദ്  പ്രഖ്യാപിച്ചത്. നിരവധി സര്‍പ്രൈസുകളും സിനിമയില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. 2018ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ദുല്‍ഖര്‍ സല്‍മാന്റെ പേരു തന്നെയാണ് ബിലാലിന്റെ സര്‍പ്രൈസുകളില്‍ പ്രധാനം.

ഇപ്പോള്‍ ഒരു പൊതു ചടങ്ങിനിടെ ദുല്‍ഖര്‍ തന്നെ തന്റെ 'ബിലാല്‍' പ്രവേശനത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഷാര്‍ജയില്‍ നടന്ന ഒരു റിയാലിറ്റി ഷോ അവാര്‍ഡ്‌ ദാന ചടങ്ങില്‍ വെച്ചാണ് അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ മറുപടി നല്‍കിയത്.

'ഞാന്‍ അതിന്റെ ഓഡീഷനൊക്കെ പോയി നില്‍ക്കാം. അത്രക്ക് ആഗ്രഹമുണ്ട്. തന്റെ ദുബായ് ജീവിതവുമായി ഏറെ ബന്ധമുള്ള സിനിമയാണ് ബിഗ് ബി. രണ്ടോ മൂന്നോ ഡിവിഡി കളക്ഷനിലുണ്ടായിരുന്ന ബിഗ് ബി എല്ലാ ആഴ്ച്ചകളിലും കാണുമായിരുന്നു. നാട് മിസ് ചെയ്യുമ്പോഴും വാപ്പച്ചിയെ മിസ് ചെയ്‌തപ്പോഴും ആസ്വദിച്ച സിനിമയാണ് ബിഗ് ബി' ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടി അഭിനയിച്ച ഏത് കഥാപാത്രം ചെയ്യാനാണ് ഇഷ്‌ട‌മെന്ന് ചോദിച്ചപ്പോള്‍ ഒന്നും തനിക്ക് പുനര്‍ സൃഷ്‌ടിക്കാനാവില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. എങ്കിലും ചെറുപ്പം മുതല്‍ സാമ്രാജ്യം, ദി കിംഗ് പോലുള്ള സ്‌റ്റൈല്‍ സിനിമകളാണ് ഇഷ്‌ടമെന്നും ദുല്‍ഖര്‍ പറഞ്ഞു.

മലയാള സിനിമയില്‍ പുത്തന്‍ ട്രെന്റുമായി വന്ന അമല്‍ നീരദ് ചിത്രം 'ബിഗ് ബി'ക്ക് ഇന്നും ആരാധര്‍ ഏറെയാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തിളങ്ങുന്ന ഏടാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top