24 September Monday

'തീവ്ര'ത്തിനും രണ്ടാംഭാഗം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

ദുല്‍ഖര്‍ സല്‍മാന്റെ ആക്ഷന്‍ ക്രൈംത്രില്ലര്‍ തീവ്രത്തിന് രണ്ടാംഭാഗമൊരുങ്ങുന്നു. നടന്‍കൂടിയായ രൂപേഷ് പീതാംബരന്‍ സംവിധാനംചെയ്ത ചിത്രമായിരുന്നു തീവ്രം.

അവതരണത്തിലടക്കം പുതുമ പരീക്ഷിച്ച ചിത്രത്തിന് പക്ഷേ, ബോക്സ് ഓഫീസില്‍ ഇടത്തരം വിജയം നേടാനേ കഴിഞ്ഞുള്ളൂ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ രൂപേഷ് തന്നെയാണ് രണ്ടാംഭാഗം പ്രഖ്യാപിച്ചത്. തികച്ചും വ്യത്യസ്തമായിരിക്കും താരനിര. 2019ല്‍ ചിത്രം സാധ്യമാകും. 2012ലാണ് റിവേഴ്സ് പാറ്റേണില്‍ കഥപറയുന്ന, രൂപേഷ്തന്നെ തിരക്കഥയൊരുക്കിയ തീവ്രം പുറത്തിറങ്ങിയത്. യൂ ടൂ ബ്രൂട്ടസായിരുന്നു രണ്ടാമത്തെ ചിത്രം. ടോം ഇമ്മട്ടിയുടെ മെക്സിക്കന്‍ അപാരതയില്‍ ഒരു പ്രധാന കഥാപാത്രത്തെയും ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top