Top
19
Monday, February 2018
About UsE-Paper

ഹൃദയം കൊള്ളയടിക്കാൻ ദുൽഖറെത്തുന്നു

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

പ്രണയദിനത്തിൽ ആരാധകർക്ക് സമ്മാനമായി യുവതാരം ദുൽഖർ സൽമാന്റെ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താലി'ന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ നായകനാകുന്ന 25ാമത്തെ സിനിമയാണിത്. ഓകെ കൺമണി എന്ന മണിരത്‌നം ചിത്രത്തിലൂടെ തമിഴിലും പ്രിയതാരമായ ദുൽഖറിന്റെ 25ാംചിത്രം ഒരുക്കുന്നത് പ്രശസ്ത തമിഴ് സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ്. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക് നടി റിതു വർമയാണ് നായിക. സിദ്ധാർഥ് എന്ന ഐടി പ്രൊഫഷണലായാണ് ദുൽഖർ ചിത്രത്തിലെത്തുക. ദുൽഖറിന്റെ നാലാമത്തെ തമിഴ്‌സിനിമയാണ് 'കണ്ണും കണ്ണും കൊൈള്ളയടിത്താൽ'. ദുൽഖർ നായകനായ ആദ്യ ബോളിവുഡ് ചിത്രം 'കർവാൻ' പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

Categories