21 September Friday

ദുല്‍ഖറിന്റെ കര്‍വാന്‍ ഊട്ടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന കര്‍വാന്റെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുന്നു. നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലും ചിത്രീകരിക്കും. ഇര്‍ഫാന്‍ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിഥില പാക്കറാണ് നായിക. ബോളിവുഡില്‍നിന്ന് മുമ്പും ദുല്‍ഖറിന് അവസരങ്ങള്‍ വന്നതാണ്. ലാല്‍ജോസും ഉണ്ണി ആറും ചേര്‍ന്നൊരുക്കുന്ന ഒരു ഭയങ്കര കാമുകന്‍, സലിം ബുഖാരി ചിത്രം എന്നിവയുടെ ചിത്രീകരണം കര്‍വാനുവേണ്ടി നീട്ടുകയായിരുന്നു. ബിജോയ് നമ്പ്യാരുടെ സോളോയും സൌബിന്‍ ഷാഹിറിന്റെ പറവയുമാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

പ്രധാന വാർത്തകൾ
Top