19 September Wednesday

ദുൽഖറിന്ഹിന്ദി അരങ്ങേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാന്  ബോളിവുഡ്് അരങ്ങേറ്റം. കന്നി ബോളിവുഡ് സംരംഭം കാർവാൻ ‌റിലീസ‌ിനൊരുങ്ങി. ഇർഫാൻഖാനും പുതുമുഖം മിഥില പാർക്കറുമാണ് കാർവാനിലെ മറ്റ് താരങ്ങൾ. ബംഗളൂരുവിൽനിന്ന‌് കൊച്ചിയിലേക്കുള്ള മൂന്നുപേരുടെ രസകരമായ യാത്രയാണ് ആകാശ് ഖുരാന ഒരുക്കുന്ന കാർവാന്റെ പ്രമേയം. അർബുദബാധിതനായ ഇർഫാൻ ഇപ്പോൾ വിദേശത്ത് ചികിത്സയിലാണ‌്.  

സിനിമയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി ദേശീയമാധ്യങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ദുൽഖർ.  തന്റെ പിതാവ് മമ്മൂട്ടി വർഷം ആറു ചിത്രംവരെ ചെയ്യുമ്പോൾ താൻ പ്രതിവർഷം മൂന്നുമുതൽ അഞ്ചുചിത്രംവരെമാത്രമേ ചെയ്യാറുള്ളൂവെന്ന് ദുൽഖർ ബോളിവുഡ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നെ കാണാാൻ പിതാവിനെപ്പോലെ അല്ല, സൂപ്പർതാരമായ പിതാവിന്റെ നിഴലിൽനിന്നുമാറി അഭിനേതാവ് എന്ന നിലയിൽ സ്വന്തം വ്യക്തിത്വം കണ്ടെത്താൻ ഇത‌് സഹായിച്ചെന്നും ദുൽഖർ പറഞ്ഞു. ഞങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിലും ചെറിയ വ്യത്യാസങ്ങളുണ്ട്. വീട്ടിൽ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറില്ല, ഞാൻ എന്റെ ഇഷ്ടപ്രകാരം സിനിമ തെരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തുടക്കംമുതൽ അങ്ങനെയായിരുന്നു‐ ദുൽഖർ പറഞ്ഞു.

ആദ്യ ഹിന്ദിചിത്രം പൂർത്തിയാകുംമുമ്പുതന്നെ ദുൽഖർ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനും കരാറൊപ്പിട്ടു. സോയ ഫാക്ടർ എന്ന് പേരിട്ട ചിത്രത്തിൽ സോനം കപൂർ ആയിരിക്കും നായിക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top