Top
23
Saturday, September 2017
About UsE-Paper

'ദൃശ്യം' ജൈത്രയാത്ര തുടരുന്നു; പകര്‍പ്പവകാശം വാങ്ങിയത് ചൈനീസ് പ്രൊഡക്‌ഷന്‍ കമ്പനി: video

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

വ്യത്യസ്ത‌ത നിറഞ്ഞ പ്രമേയവുമായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ജീത്തു ജോസഫ് ചിത്രമായ 'ദൃശ്യം' കേരളത്തില്‍ എന്നപോലെ അന്യഭാഷകളിലും വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയിരുന്നത്. മോഹന്‍ ലാലിന്റെ മികച്ച അഭിനയവും അവസാനം വരെ നീണ്ടുനില്‍ക്കുന്ന ആകാംഷാഭരിതമായ രംഗങ്ങളും  ചിത്രത്തിന്റെ ഓരോ ദൃശ്യങ്ങളേയും തിയേറ്ററുകളില്‍ വേറിട്ട  അനുഭവമാക്കി മാറ്റി. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച  ഈ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിനെ തേടി ഇപ്പോഴിതാ മറ്റൊരു അംഗീകാരവും എത്തിയിരിക്കുന്നു.

ദൃശ്യത്തിന്റെ തിരക്കഥയുടെ പകര്‍പ്പവകാശം ഒരു ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്, കൂടെ നിന്ന നിങ്ങളോരോരുത്തരോടും ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായും ജീത്തു ജോസഫ് പറഞ്ഞു. ചൈനീസ് കമ്പനി അധികൃതരോടൊപ്പമിരിക്കുന്ന വീഡിയോയും ജീത്തു പോസ്റ്റ് ചെയ്തിട്ടുണ്ട്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


മോഹന്‍ലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ഞാന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തുവന്ന ദൃശ്യം ഞങ്ങള്‍ക്കേറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാര്‍ത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകര്‍. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്‌സ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്, കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി  സന്തോഷത്തിന്റെ വസന്തകാലങ്ങള്‍ ഇനിയും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെ
ജീത്തു ജോസഫ്