21 September Friday

ദുല്‍ഖര്‍ വീണ്ടും 'മലയാളത്തിലേക്ക്'; ഒരു യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിംഗ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

കൊച്ചി > അന്യഭാഷാ ചിത്രങ്ങളിലെ തിരക്കുകളില്‍ നിന്നു മാറി ദുല്‍ഖര്‍ സല്‍മാന്‍  വീണ്ടും മലയാളത്തിലേക്ക്. അമര്‍ അക്‌ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി, നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ'യിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുക. ഒരു ഹിന്ദി ചിത്രത്തിലും ഒരു തെലുങ്ക് ചിത്രത്തിലും രണ്ട് തമിഴ് ചിത്രത്തിലും അഭിനയിച്ച ശേഷമാണ് ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ്  പ്രധാന ലൊക്കേഷനുകള്‍. ജൂലൈ ആറിന്  ദുല്‍ഖര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.  ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു‌ ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും.

ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ ജോണ്‍കുട്ടി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍. ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലേക്കെത്തും.


 

പ്രധാന വാർത്തകൾ
Top