Top
29
Saturday, April 2017
About UsE-Paper

'രാമലീല'യുമായി ദിലീപ്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 

ദിലീപ് ചിത്രം 'രാമലീല'യുടെ ആദ്യപോസ്റ്റര്‍ പ്രമുഖ സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ ഫെയ്സ്ബുക്ക് വഴി പുറത്തുവിട്ടു. ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു എന്നും ഗൌതം കുറിച്ചു. യുവപ്രേക്ഷകര്‍ ഏറ്റുവാങ്ങിയ കാക്ക കാക്ക, വിണ്ണൈതാണ്ടി വരുവായാ തുടങ്ങിയ സിനിമകളൊരുക്കിയ ഗൌതം, ദിലീപിനെ നായകനാക്കി സിനിമ ഒരുക്കുമെന്ന അഭ്യൂഹം ശക്തമാണ്. 'പുലിമുരുകന്‍' നിര്‍മിച്ച ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ അടുത്ത സിനിമയായ 'രാമലീല'യില്‍ ദിലീപ് രാമനുണ്ണി എന്ന എംഎല്‍എയെ അവതരിപ്പിക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍, രാധിക ശരത്കുമാര്‍ എന്നിവരുമുണ്ട്. സംവിധാനം അരുണ്‍ഗോപി.