Top
28
Friday, April 2017
About UsE-Paper

നിര്‍മാണം ധനുഷ്, നായകന്‍ ടൊവിനൊ

Sunday Mar 19, 2017
വെബ് ഡെസ്‌ക്‌

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ് മലയാള ചലച്ചിത്രരംഗത്തേക്ക് എത്തുന്നു. അഭിനേതാവായല്ല നിര്‍മാതാവായി. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം ധനുഷ് നിര്‍മിക്കുന്നു. 'മൃത്യുഞ്ജയം' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഡൊമിനിക് അരുണ്‍ സംവിധാനം.

മുംബൈയില്‍നിന്നുള്ള നേഹ അയ്യര്‍ നായിക. സിനിമയില്‍ ധനുഷ് അതിഥിവേഷത്തില്‍ എത്തില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശമേളകളില്‍ ശ്രദ്ധിക്കപ്പെട്ട വിശാരണൈ, കാക്കമുട്ടൈ എന്നിവ നിര്‍മിച്ച ധനുഷ് ഏറെക്കാലമായി മലയാള ചലച്ചിത്രനിര്‍മാണത്തിലേക്ക് കടക്കാന്‍ കാത്തിരിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.