17 October Wednesday

ധനുഷ് വീണ്ടും സംവിധായകനാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018


തമിഴിലിറങ്ങിയ 'പവർപാണ്ടി'ക്കുശേഷം ധനുഷ് വീണ്ടും സംവിധായകനാകുന്നു. തമിഴിലും തെലുഗിലുമായി രണ്ട് ഭാഷയിലൊരുങ്ങുന്നതാണ് ചിത്രം. നായകനായി ധനുഷ് തന്നെ അഭിനയിക്കുന്ന ചിത്രത്തിൽ നാഗാർജുന പ്രധാന വേഷത്തിലെത്തിയേക്കും. ശ്രീ തെനണ്ടൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തിലെ റൊമാന്റിക് ഡ്രാമ ഗണത്തിൽപെട്ടതാണ്.  മധ്യവയസ്‌കരുടെ പ്രണയം പ്രമേയമാക്കിയ ധനുഷിന്റെ പവർപാണ്ടി നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയിരുന്നു. നിലവിൽ മാരി 2ന്റെ ചിത്രീകരണത്തിലാണ് ധനുഷ്. ടൊവിനോയും സായ് പല്ലവിയും വരലക്ഷ്മിയും മാരി 2ൽ പ്രധാനവേഷത്തിലെത്തും.
 

പ്രധാന വാർത്തകൾ
Top