15 October Monday

മൂന്ന‌് ഗെറ്റപ്പിൽ ധനുഷ‌്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018


ആടുകളം, മാരി തുടങ്ങി ഗാങ‌്സ‌്റ്റർ ചിത്രങ്ങളുടെ നിരയിലേക്ക‌് ഒരു ധനുഷ‌്ചിത്രം കൂടി. അതിതീവ്ര വയലൻസ‌് പങ്കുവയ‌്ക്കുന്ന ‘വടചെന്നൈ’ക്ക‌് എ സർടിഫിക്കറ്റ‌് ലഭിച്ചു. വടക്കൻ ചെന്നൈയിലെ ജീവിതം പറയുന്ന സിനിമയിൽ അൻപ‌് എന്നാണ‌്  നായക കഥാപാത്രത്തിന്റെ പേര‌്. ചിത്രത്തിൽ മൂന്ന‌് വിവിധ ഗെറ്റപ്പുകളിലാണ‌് ധനുഷെത്തുന്നത‌്. മൂന്നു പാർടായി എടുക്കാനാലോചിക്കുന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ 20 ശതമാനം ഷൂട്ടിങ്ങും പൂർത്തിയായി.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വടചെന്നൈ 17ന‌് തിയറ്ററുകളിലെത്തും. ധനുഷിന്റെതന്നെ കമ്പനിയായ വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ലൈക പ്രൊഡക‌്ഷൻസ‌ാണ‌് നിർമാണം. തമിഴ‌് ഹിറ്റ‌് സംവിധായകൻ അമീറും ഇതിൽ പ്രധാനവേഷത്തിലുണ്ട‌്. ആൻഡ്രിയ, ഐശ്വര്യ രാജേഷ‌് എന്നിവരാണ‌് നായികമാർ, സമുദ്രക്കനി, ഡാനിയൽ ബാലാജി രാധാരവി എന്നിവരുമുണ്ട‌്. വെട്രിമാരന്റെ മുൻ ധനുഷ‌്ചിത്രം ആടുകളത്തിന‌് ദേശീയ അവാർഡ‌് ലഭിച്ചിരുന്നു.

ഗൗതം മേനോന്റെ യെന്നൈ നോക്കി പായും തോട്ടയാണ‌് റിലീസാകാനുള്ള അടുത്ത ധനുഷ‌് ചിത്രം. കരിയറിൽ മികച്ച വിജയങ്ങളുമായി മുന്നേറുകയാണ‌് ധനുഷ‌്. സ്വന്തമായി സംവിധാനം ചെയ്ത പവർ പാണ്ടി ഹിറ്റായതോടെ രണ്ടാമത്തെ ചിത്രത്തിന്റെ ആലോചനയുണ്ട‌്. ബോളിവുഡ്ഡിൽ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ധനുഷിന്റെ അടുത്തിറങ്ങിയ ഫ്രഞ്ച‌്–ഇംഗ്ലീഷ‌് ചിത്രവും മികച്ച അഭിപ്രായം നേടി. കനേഡിയൻ നടനും തിരക്കഥാകൃത്തുമായ കെൻ സ‌്കോട്ടാണ‌് സംവിധായകൻ. ദ എക‌്സ‌്ട്രാ ഓർഡിനറി ജേണി ഓഫ‌് എ ഫകീർ എന്ന ചിത്രം നിരൂപകപ്രശംസയടക്കം നേടുകയാണ‌്. വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ച സമാന പേരുള്ള  ഫ്രഞ്ച‌് നോവലിന്റെ ചലച്ചിത്രാവിഷ‌്കരമാണിത‌്. ഇന്ത്യകൂടാതെ ഫ്രാൻസ‌്, ഇറ്റലി, ലിബിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഇന്ത്യയിൽ ഈയിടെയാണ‌് പ്രദർശനത്തിനെത്തിയത‌്. നായകനായ അജാതശത്രു എന്ന ഫക്കീറായി ധനുഷ‌് മിന്നും പ്രകടനമാണ‌് കാഴ‌്ചവച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top